headerlogo
recents

കൊയിലാണ്ടി നടുവണ്ണൂർ റൂട്ടിലും നാളെ (തിങ്കൾ) സ്വകാര്യ ബസ് സമരം; പിൻവലിക്കണമെന്ന് എസ്എഫ്ഐ

ബസ് തൊഴിലാളികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആണ് സൂചന സമരം

 കൊയിലാണ്ടി നടുവണ്ണൂർ റൂട്ടിലും നാളെ (തിങ്കൾ) സ്വകാര്യ ബസ് സമരം; പിൻവലിക്കണമെന്ന് എസ്എഫ്ഐ
avatar image

NDR News

02 Mar 2025 10:54 PM

കൊയിലാണ്ടി: നാളെ സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ആരംഭിക്കാനിരിക്കെ കൊയിലാണ്ടിയിൽ സ്വകാര്യ ബസ് സമരം. കൊയിലാണ്ടിയിൽ നിന്നും ഉൾനാടുകളിലേക്ക് പോകുന്ന ബസ്സുകളെയാണ് സമരം ബാധിക്കുക. കൊയിലാണ്ടി ഊരള്ളൂർ വഴി നടുവണ്ണൂരിലേക്കും തിരിച്ചും നിരവധി വിദ്യാർത്ഥികളാണ് യാത്ര ചെയ്യുന്നത്. സമരം മൂലം നടുവണ്ണൂരിലെയും കൊയിലാണ്ടിയിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടും. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലാണ് ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. ഫെബ്രുവരി 17 ന് കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ വെച്ച് സർവീസ് റോഡിൽ നിന്നും ബൈക്കിന് സൈഡ് നൽകിയില്ല എന്ന് പറഞ്ഞ് ബസിലെ തൊഴിലാളികളെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതിൽ പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാരോപിച്ചാണ് പണിമുടക്ക്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്താൽ സമരം പിൻവലിക്കുമെന്നും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുവാൻ താത്പര്യമില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ വ്യക്തമാക്കി. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് സമരം. 

        അതേസമയം കൊയിലാണ്ടിയിൽ നാളെ നടത്താനിരിക്കുന്ന ബസ് സമരം പിൻവലിക്കണമെന്ന് എസ്‌.എഫ്.ഐ. ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കാനിരിക്കെ ഇത് പരിഗണിക്കാതെ പണിമുടക്കിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബുദ്ധി മുട്ടിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കൊയിലാണ്ടി, തിരുവങ്ങൂർ, അരിക്കുളം, പയ്യോളി എന്നിവിടങ്ങളിലെ സ്കൂ‌ൾ വിദ്യാർത്ഥികളും പ്രധാനമായും കൊയിലാണ്ടിയിൽ നിന്നും ബസ്സുകളെ ആശ്രയിച്ചാണ് സ്‌കൂളിലെത്തുന്നത്. ബസ് ഡ്രൈവറെ ആക്രമിച്ചെന്ന് പറഞ്ഞ് നടത്തുന്ന സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ഈ സമരം അനാവശ്യമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു. ബസ് തൊഴിലാളികൾ ഈ പണിമുടക്കുമായി മുമ്പോട്ട് പോയാൽ ഈ ദിവസം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ട്രിപ്പ് പോവാത്ത ബസ്സുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പരാതിയുമായി മുന്നോട്ട് പോകും, എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

NDR News
02 Mar 2025 10:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents