headerlogo
recents

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം;റമസാൻ റിലീഫ് വിതരണത്തിന് തുടക്കമായി

കിറ്റിന്റെ ജില്ലാ തല വിതരണ ഉദ്ഘാടനം എം.ഇ. എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൽ ലത്തീഫ് നിർവ്വഹിച്ചു.

 ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം;റമസാൻ റിലീഫ് വിതരണത്തിന് തുടക്കമായി
avatar image

NDR News

02 Mar 2025 12:40 PM

   കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും സഫ മക്ക മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി റമസാനിൽ ജില്ലയിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് നിർദ്ധനർക്ക് നൽകുന്ന റിലീഫിന്റെ ഭാഗമായി നടന്ന ഭക്ഷ്യസാധന കിറ്റിന്റെ ജില്ലാ തല വിതരണ ഉദ്ഘാടനം എം.ഇ. എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൽ ലത്തീഫ് നിർവ്വഹിച്ചു.

   മതേതരത്വവും ദേശീയതയും ഉയർത്തിപ്പിച്ച മഹാനായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഈ സംഘടന മനുഷ്യ ജീവിതത്തിലെ വിവിധങ്ങളായ പ്രയാസങ്ങളെ ലഘൂകരിക്കാനുള്ള സംരഭങ്ങളു മായി മുന്നോട്ടു പോയി കൊണ്ടിരി ക്കുകയാണെന്നും എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ പരിഗണിച്ച് സന്ദർഭങ്ങളിൽ ഏതെങ്കിലും മതത്തിലെ ഒരാൾക്ക് പോലും ബുദ്ധിമുട്ടുണ്ടാകാതിരി ക്കാനുള്ള കാര്യത്തിൽ കൈതാങ്ങായി മുന്നിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മഹത്ഗ്രന്ഥങ്ങളിലൂടെ വിശ്വാസികൾക്ക് നൽകിയ സന്ദേശങ്ങൾ മുറുകെ പിടിച്ച് മുന്നോട്ടു പോകണമെന്നും എങ്കിൽ ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെറുകുളത്തു നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി മജീദ് അധ്യക്ഷനായി. ഉസ്മാൻ വാഫി പ്രാർത്ഥന നടത്തി. കൺവീനർ എ.കെ ജാബിർ കക്കോടി, മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, പി.പി ഹംസ ലക്ഷദ്വീപ്, മജീദ് തെക്കെതലയിൽ, കെ.പി റസീന, പി.പി സുന്ദരൻ, റീജ കക്കോടി സംസാരിച്ചു. 

 

 

NDR News
02 Mar 2025 12:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents