ഒമാനിൽ കാറോടിക്കുന്നതിനിടെ ഒട്ടകം മറികടന്ന് അപകടത്തിൽ നന്മണ്ട സ്വദേശി മരിച്ചു
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

മസ്കറ്റ്: ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിൽ നന്മണ്ട സ്വദേശിക്ക് ദാരുണ അന്ത്യം. നന്മണ്ട 12-ലെ പുറ്റാരംകോട്ടുമ്മൽ വിപിൻദാസ് (39) ആണ് മരിച്ചത്. ദുക്കം ബദർ അൽ സമ ഹോസ്‌പിറ്റലിൽ സ്റ്റാഫായിരുന്നു. ജോലിക്കിടയിൽ യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ശനിയാഴ്ച്‌ച രാത്രിയായിരുന്നു സംഭവം.ഇക്കഴിഞ്ഞ 8 ന് രാത്രി 7 മണിയോട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. ദുക്കം ദേശീയ പാതയിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുകയായിരുന്നു, ഈ സമയം കാർ ഒട്ടകത്തെ ഇടിച്ച് കയറ്റി . തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
നന്മണ്ടയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു, 3 വർഷം മുമ്പാണ് ഒമാനിൽ എത്തിയത്. അവധിക്ക് 8 മാസം മുമ്പ് നാട്ടിൽ എത്തിയിരുന്നു. കെട്ടിട നിർമ്മാണ കരാർ ജോലി ചെയ്യുന്ന പുറ്റാരം കോട്ടുമ്മൽ ഹരിദാസന്റെയും തങ്കത്തിന്റെയും ഏക മകനാണ് . സഹോദരി അഡ്വ. ഹരിത. ഭാര്യ : രമ്യ ( കാക്കൂർ 11), മക്കൾ : പാർവണ, ലക്ഷ്മിക ( നന്മണ്ട ജ്ഞാന പ്രദായനി സ്‌കൂൾ വിദ്യാർഥികൾ ). മൃതദേഹം ചൊവ്വാഴ്ച രാവിലെ കരിപ്പൂരിൽ എത്തും. 10 മണിയോടെ സ്വവസതിയിൽ സംസ്കാരം വിപിൻ ദാസിൻ്റെ നിര്യാണത്തിൽ ദുക്കം മലയാളി അസോസിയേഷൻ ആദരാഞ്ജലി അർപ്പിച്ചു.