ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
ശനിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം
തലക്കുളത്തൂർ :ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവാവ് മരിച്ചു. നടുത്തുരുത്തി ചേറ്റുംപുറത്ത് ലെനി ന്റെ മകൻ വൈശാഖ് (26, ലെൻസി) ആണ് മരിച്ചത്. ശനി രാത്രി 11.45 ഓടെയായിരുന്നു അപകടം.
കൂട്ടുകാരോടൊപ്പം ഉത്സവം കാണാൻ പോയി നടന്നു വരികയായിരുന്ന വൈശാഖിനെ ചെറുകുളം ചോയി ബസാറിൽവച്ച് ഇരുചക്ര വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. അമ്മ സജിത. സഹോദരി: തൃശാല, സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വീട്ടുവളപ്പിൽ നടക്കും.

