പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്സൊ കേസിൽ അറസ്റ്റിൽ
12 വയസ്സുള്ള പെൺകുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. കണ്ണൂര് ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ എന്ന 23 കാരിയാണ് പിടിയിലായത്.
12 വയസ്സുള്ള പെൺകുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകര് രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് സിറ്റിങ്ങ് നൽകി. പെൺകുട്ടിയുടെ പീഡന വിവരം വെളിപ്പെടുത്തിയത് സിറ്റിങ്ങിലാണ്. തുടർന്ന് വിവരം പൊലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയും ചെയ്യും. സമാനമായ കേസിൽ യുവതി മുമ്പും പ്രതിയായതായാണ് സൂചന.

