പ്രായപൂർത്തിയാവാത്ത മകൻ കാർ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു
സംഭവത്തിൽ ഇന്നോവ കാറും പോലീസ് കസ്റ്റിഡിയിലെടുത്തു

ചെക്യാട്: പ്രായപൂർത്തിയാവാത്ത മകൻ കാർ ഓടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ചെക്യാട് തേർകണ്ടിയിൽ നൗഷാദിനെതിരെയാണ് വളയം പോലീസ് കേസെടുത്തത്. 2024 ഒക്ടോബർ 24നാണ് കേസിനാസ്‌പദമായ സംഭവം. നൗഷാദിന്റെ പതിമൂന്ന് വയസുള്ള മകൻ വീടിന് മുന്നിലെ വഴിയിലൂടെയാണ് ഇന്നോവ കാർ ഓടിച്ചത്. തുടർന്ന് ദൃശ്യങ്ങൾ റീൽ ആക്കി ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പിന്നീട് സമൂമാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസിന്റെ ശുഭയാത്ര എന്ന പോർട്ടലിൽ പരാതി എത്തിയത്. ദൃശ്യങ്ങൾ സഹിതമാണ് പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെതിരെ പോലീസ് കേസ് എടുത്തത്. സംഭവത്തിൽ ഇന്നോവ കാറും പോലീസ് കസ്റ്റിഡിയിലെടുത്തു.