headerlogo
recents

ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവയെ മയക്കുവെടി വെക്കുന്നത് റിസ്‌ക് എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടി വെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

 ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവയെ മയക്കുവെടി വെക്കുന്നത് റിസ്‌ക് എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
avatar image

NDR News

16 Mar 2025 03:00 PM

    ഇടുക്കി  :വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവയെ മയക്കുവെടി വെക്കുന്നത് റിസ്‌ക് എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടി വെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  അതേസമയം ആ കടുവയെ മയക്ക് വെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ല എന്ന നിഗമനത്തിലാണ് കൂട് വച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു. കടുവ അവശനിലയിലാണ്. എന്നുമാത്രമല്ല, ഏഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ് എന്നതാണ് ഡോക്ടര്‍മാരുടെ നിഗമനം.

 ആ കടുവയെ മയക്ക് വെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ല എന്നൊരു നിഗമനത്തിലാണ് കൂട് വച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതില്‍ പുരോഗതിയില്ല. ആ സാഹചര്യ ത്തില്‍ റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു.

NDR News
16 Mar 2025 03:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents