പൂക്കാട് കലാലയം ഗുരുവരം അവാർഡ് പ്രശസ്ത നാട്യാചാര്യ പത്മിനി ബി. രാജിന് സമർപ്പിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ അവാർഡ് ദാനം നിർവഹിച്ചു.

ചേമഞ്ചേരി:പ്രശസ്ത നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നാലാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഗുരുവരം അവാർഡ് പ്രശസ്ത നാട്യാചാര്യ പത്മിനി ബി. രാജിന് സമർപ്പിച്ചു.
കലാലയം പ്രസിഡണ്ട് യു.കെ. രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളന ത്തിൽ വെച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ അവാർഡ് ദാനം നിർവഹിച്ചു.
വിജയരാഘവൻ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി. ഭരതശ്രീ രാധാകൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. ചടങ്ങിൽ സുനിൽ തിരുവങ്ങൂർ, ശിവദാസ് ചേമഞ്ചേരി, കെ. രാധാകൃഷ്ണൻ, ശ്രീനിവാസൻ കെവി, വി മോഹനൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് പത്മിനി ബി. രാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കലാലയം നൃത്ത വിഭാഗം ഒരുക്കിയ ഗുരുവന്ദനം പരിപാടിയും അരങ്ങേറി.