താമരശ്ശേരിയിൽ 9 കിലോ കഞ്ചാവുമായി രണ്ടു യുപി സ്വദേശികൾ പിടിയിൽ
താമരശ്ശേരിയിലെ ലോഡ്‌ജ് മുറിയിൽ നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്
താമരശ്ശേരി : താമരശ്ശേരിയിൽ എത്തിച്ച ഒമ്പത് കിലോ കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടു പേരെ പിടികൂടി താമരശ്ശേരിയിലെ ലോഡ്‌ജ് മുറിയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ഉത്തര പ്രദേശ് സുൽത്താൻപൂർ സ്വദേശി ചന്ദ്രശേഖർ മൗര്യ (25), മിർസാപൂർ സ്വദേശി ഗ്യാൻ ദാസ് വർമ (35) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ട് എസ് പിയുടെ കീഴിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

