headerlogo
recents

തൃശൂരിൽ പത മഴ പെയ്തിറങ്ങി അമ്പരന്ന് നാട്ടുകാർ

വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ

 തൃശൂരിൽ പത മഴ പെയ്തിറങ്ങി അമ്പരന്ന് നാട്ടുകാർ
avatar image

NDR News

22 Mar 2025 10:25 PM

തൃശൂർ: തൃശൂരിൽ ഇന്ന് പത മഴ (ഫോം റെയിൻ) പെയ്തു. അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. സാധാരണ ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

      നിലവിൽ ഫാക്ടറികളൊന്നും പ്രവർത്തിക്കുന്ന മേഖലകളല്ല ഇവിടം. അതുകൊണ്ട് തന്നെ എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. എന്തായാലും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമായി മാറിയിരിക്കുകയാണ് പത മഴ.

 

NDR News
22 Mar 2025 10:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents