headerlogo
recents

കാറിടിച്ച് പരിക്കേറ്റ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് മരിച്ചു

നന്മണ്ട 14 ൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു

 കാറിടിച്ച് പരിക്കേറ്റ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് മരിച്ചു
avatar image

NDR News

23 Mar 2025 05:29 PM

താമരശ്ശേരി: ഇന്നലെ രാത്രി നന്മണ്ടയിൽ റോഡ് മുറിച്ചു കടക്കവൈ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുധീർ കുമാർ (53) മരണപ്പെട്ടു. ഇന്നലെ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇഫ്ത്‌താർ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നന്മണ്ട 14 ൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു. 

     നാട്ടുകാർ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ സുധീർ ഇന്ന് മരണത്തിന് കീഴടങ്ങി.നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

 

NDR News
23 Mar 2025 05:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents