കോഴിക്കോട് നഗരത്തിൽ ഡാൻസ് ഓഫ് സംഘത്തിന് ആക്രമിച്ചു
പ്രതിയെ പിന്നാലെ ഡാൻസഫും വെള്ളയിൽ പൊലീസും ചേർന്നു കീഴ്പ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ ആക്രമണം. ബീച്ച് ആശുപത്രി പരിസരത്ത് വച്ചു 12 മണിക്ക് ആണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ഷഹൻഷാ ഏലിയാസ് ആണ് ആക്രമിച്ചത്. കത്തി കൊണ്ടായിരുന്നു ആക്രമണം. ഡാൻസാഫ് എസ്ഐ അടക്കം ഉള്ളവർക്കാണ് പരിക്കേറ്റത്. പ്രതിയെ തടഞ്ഞു നിർത്തി പരിശോധിക്കാൻ നോക്കിയപ്പോൾ ആണ് യുവാവ് കത്തി വീശിയത്. പ്രതിയെ പിന്നാലെ ഡാൻസഫും വെള്ളയിൽ പൊലീസും ചേർന്നു കീഴ്പ്പെടുത്തി.
അതേസമയം, ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ തയ്യാറെടുക്കുകയാണ്. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.