headerlogo
recents

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് കുറ്റകൃത്യം

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പുള്ളത്.

 അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് കുറ്റകൃത്യം
avatar image

NDR News

25 Mar 2025 09:09 PM

   തിരുവനന്തപുരം :വേനല്‍ അവധിയ്ക്ക് സ്‌കൂള്‍ പൂട്ടുന്നതോടെ കുട്ടികള്‍ക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങളാണ്. എന്നാല്‍ കുട്ടികളുടെ ആഘോഷ ങ്ങളില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പുള്ളത്.

   കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019ല്‍ 11,168 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് 2019 -ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏര്‍പ്പെടുത്തി യിട്ടുള്ളത് ജുവനയില്‍ ഡ്രൈവിങ്ങിനാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു.

   സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ലെന്നാണ് കണക്കുകള്‍ നിരത്തിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുതെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകളും മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു.

  ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

* ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.

* നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും

* നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ.

*2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

 

NDR News
25 Mar 2025 09:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents