headerlogo
recents

തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി

തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപമാണ് അടിപ്പാത.

 തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി
avatar image

NDR News

28 Mar 2025 07:32 PM

   തിക്കോടി :രണ്ടര വർഷത്തെ സഹനസമരത്തിനൊടുവിൽ തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിറങ്ങി. രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരമാണ് ഇതോടെ വിജയംകണ്ടത്.

   തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപമാണ് അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് കുമാറിന് ദേശീയപാത അതോറിറ്റിയുടെ കത്ത് ലഭിച്ചത്.

   സമരത്തിൽ അണിചേർന്ന മുഴുവൻ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയർമാൻ വി കെ അബ്ദുൾ മജീദും, കൺവീനർ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പിൽ അറിയിച്ചു.

NDR News
28 Mar 2025 07:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents