വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം രണ്ടുപേർ പിടിയിൽ
പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഇവർ പിടിയിലായത്

കോഴിക്കോട് : കോഴിക്കോട് സിറ്റിയിലെ പന്തീരാങ്കാവ്, ഫറോക്ക് എന്നീ സ്റ്റേഷൻ പരിധിയിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം രണ്ട് പേർ പോലീസിന്റെ പിടിയിലായി. മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിൻ്റെ ഭാഗമായി നടന്നുവരുന്ന സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐപി എസ്ഐയുടെ നിർദ്ദേശപ്രകാരം നടന്നു പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് പേരെയും കസ്റ്റഡിയിൽ എടുത്തു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമണ്ണ പാറക്കണ്ടം തെക്കേപ്പാടം റോഡിൽ എലശ്ശേരി ഫ്ലാറ്റിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി പെരുമണ്ണ ഫ്ലാറ്റിൽ താമസിക്കുന്ന റഹീം ഷേക്ക് (33) ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ രാമനാട്ടുകര ബീവറേജിന് സമീപം വെച്ച് മാറാട് അരക്കിണർ സ്വദേശി ചൊവ്വാർത്തൊടി മമ്പറമ്പത്ത് വിജേഷ് (39 )എന്നിവരെയാണ് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പോലീസ് കസ്റ്റഡിയിൽ എടുത്തത്.