headerlogo
recents

സ്വർണവില വർദ്ധനവ് തുടരുന്നു

പവന് 520 രൂപ വർധിച്ച് 67400 രൂപയുമായി.

 സ്വർണവില വർദ്ധനവ് തുടരുന്നു
avatar image

NDR News

31 Mar 2025 12:18 PM

  മുംബൈ : സ്വർണ വില ഇന്ന് 65 രൂപ ഗ്രാമിന് കൂടി 8425 രൂപയും, പവന് 520 രൂപ വർധിച്ചു 67400 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47 ലും ആണ്. ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് 90 ലക്ഷം രൂപ ചരിത്രത്തിൽ ആദ്യമായി കടന്നിട്ടുണ്ട്.

   ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73000 രൂപയ്ക്ക് മുകളിൽ നൽകണം. സ്വർണ വിലവർധനവ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യവും വർധിക്കുകയാണ്.

   25000 മുതൽ 30000 ടൺ വരെ സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വർണ വില 3200 ഡോളറിലേ ക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.

NDR News
31 Mar 2025 12:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents