ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട് കോടതി യിലാണ് കേസ് പരിഗണിക്കുക.

താമരശേരി : താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് കോടതി യിലാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി14 ദിവസ ത്തേക്ക് നീട്ടിയത്.
വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ വിദ്യാർത്ഥി കളെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് കാലാവധി നീട്ടിയത്.
ഫെബ്രുവരി 28 നാണു താമരശ്ശേരി യിൽ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയി ലിരിക്കെ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറ് വിദ്യാർത്ഥികൾ പിടിയിലായിട്ടുണ്ട്.