headerlogo
recents

ലോഡ്ജിൽ ലഹരി ഉപയോഗിച്ച പെൺകുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത് പെരുന്നാളോഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ്

വീട്ടിൽ നിന്ന് വിളിച്ചപ്പോഴെല്ലാം ഫോൺ പരസ്പരം കൈമാറി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു

 ലോഡ്ജിൽ ലഹരി ഉപയോഗിച്ച പെൺകുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത് പെരുന്നാളോഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ്
avatar image

NDR News

06 Apr 2025 04:41 PM

കണ്ണൂർ:പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ച യുവതീ യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് പറഞ്ഞു. പറശ്ശിനിക്കടവിലും കോൾമൊട്ടയിലും ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. രണ്ട് യുവതികളും രണ്ട് യുവാക്കളും. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷിൽ, കണ്ണൂര് സ്വദേശി റഫീന, കണ്ണൂർ സ്വദേശി ജസീന ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് പിടിയിലായത്.

       പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നു വെന്ന് പറഞ്ഞിറങ്ങിയ യുവതികൾ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വിളിച്ചപ്പോയെല്ലാം ഫോൺ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്.

       പിടിയിലായ യുവാക്കളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ യുവാക്കളുമായി പരസ്പരം പരിചയപ്പെടുന്നത്. പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. ലോഡ്ജിൽ പരിശോധനയിൽ അഞ്ച് ഗ്രാം എൻഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കാനുളള ട്യൂബുകളും മറ്റും എക്സൈസ് പിടിച്ചെടുത്തിരുന്നു. തളിപ്പറമ്പ് എക്സൈസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. ലഹരി സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ കാലങ്ങളായി കേരളത്തിൽ മുഴുവൻ ജില്ലകളിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയും അതുപോലെതന്നെ പിടിയിൽ ആകുന്നവരും കൂടിയിട്ടുണ്ട്.

 

 

NDR News
06 Apr 2025 04:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents