headerlogo
recents

കവർച്ച നടത്തി റെയിൽവേ ട്രാക്ക് വഴി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാടാവ് ട്രെയിൻ തട്ടി മരിച്ചു

മൃതദേഹത്തിൽ നിന്നും കമ്പിപ്പാരയും കവർന്ന ആഭരണങ്ങളും കണ്ടെടുത്തു

 കവർച്ച നടത്തി റെയിൽവേ ട്രാക്ക് വഴി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാടാവ് ട്രെയിൻ തട്ടി മരിച്ചു
avatar image

NDR News

06 Apr 2025 11:39 AM

പാലക്കാട്: വീടുകളിൽ കവർച്ച നടത്തി റെയിൽവേ ട്രാക്ക് വഴി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാടാവ് ട്രെയിൻ തട്ടി മരിച്ചു. പാലക്കാട് മലമ്പുഴയിൽ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ മാനന്തവാടി സ്വദേശി മണികണ്ഠനാണ് കവർച്ചാക്കേസിലെ പ്രതിയെന്ന് തെളിഞ്ഞത്. വീട്ടിലെ കവർച്ച കഴിഞ്ഞ് മടങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞതിനൊപ്പം മൃതദേഹത്തിൽ നിന്നും കമ്പിപ്പാരയും കവർന്ന ആഭരണങ്ങളും കണ്ടെടുത്തു.

     കഴിഞ്ഞ ദിവസമാണ് ഐഐടിക്ക് സമീപം ഉമ്മിണികുളം ഭാഗത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ യുവാവിനെ കണ്ടത്. മൃതദേഹത്തിന് സമീപം കമ്പിപ്പാരയും അരയിൽ തിരുകിയ നിലയിൽ കൂടുതൽ വസ്ത്രവും ഷർട്ടിന്റെ അറയിൽ ആഭരണങ്ങളും കണ്ടെത്തി. കമ്പിപ്പാരയാണ് മോഷ്ടാവെന്ന സംശയത്തിലേക്ക് എത്തിച്ചത്. 2008ൽ കണ്ണൂർ ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട് കുത്തിത്തുറന്ന കേസിൽ മണികണ്ഠന് പ്രതിയെന്ന് തെളിഞ്ഞത്.

തുടര്ന്ന് മണികണ്‌ഠന് മലമ്പുഴയിലെ വീട്ടില്കയറി കവര്ച്ച നടത്തി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പോലീസിന്റെ പിടിയിൽ പ്പെടാതിരിക്കാൻ ട്രാക്ക് വഴി സഞ്ചരിക്കുന്നതിനിടെ ട്രെയിൻ തട്ടിയുള്ള മരണമെന്നാണ് നിഗമനം. മണികണ്ഠൻ കവർന്നതായി കരുതുന്ന മൃതദേഹം ആഭരണങ്ങൾ സ്വർണ്ണമല്ലെന്നും പൊലീസ് പറഞ്ഞു. കൂടുതൽ കവർച്ചക്കേസിൽ പങ്കാളിയാണോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.

 

NDR News
06 Apr 2025 11:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents