മക്കയിൽ നിന്ന് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയെ കണ്ടെത്തി
സ്വന്തം നിലയ്ക്ക് ഉംറ വിസയിൽ എത്തിയ അബ്‌ദുൾ അസീസിനെ കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത്

മക്ക: മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്‌ദുൾ അസീസ് (68) നെ കണ്ടെത്തി. മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിൻ്റെ നേതൃത്വത്തിൽ ഹറമിൻ സമീപം നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.ഹറമിന് സമീപത്തെ ശൗചാലയത്തിൽ പോകുമ്പോൾ ഫോണും പാസ്പോർട്ടും അടങ്ങിയ ബാഗ് നഷ്‌ടപ്പെട്ടതിനെ തുടർന്ന് ആരുമായി ബന്ധപ്പെടാതെ വരികയായിരുന്നു വെന്ന് അബ്ദുൾ അസീസ് പറഞ്ഞു.ഇതിനിടയിൽ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പ് ഹറമിൻ സമീപത്തെ ഒരു സേവന ഓഫീസിൽ നിന്ന് ലഭിച്ചതായും രേഖകളും ലഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നത്ഇതിൻ്റെ നഷ്‌ടപ്പെട്ട ബാഗ് ലഭിച്ചതായി അറിയിപ്പ് ഹറമിൻ സമീപത്തെ ഒരു വനത്തിൽ നിന്ന് ലഭിച്ചതായും പാസ്സ്പോർട്ടും രേഖകളും സത്യമാവുമെന്നും പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നതായി മുജീബ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അടുത്ത ദിവസം മദീന വഴി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു
നാട്ടിൽ നിന്ന് സ്വന്തം നിലയ്ക്ക് മക്കയ്ക്ക് ഉംറ വിസയിൽ എത്തിയ അബ്‌ദുൾ അസീസിനെ കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത് ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നത് അദ്ദേഹം മാർച്ച് 28 ന് ശേഷം വിട്ടു ബന്ധപ്പെട്ടിരുന്നില്ല.ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാത്തതിനാൽ ആശങ്കയിലായ വീട്ടുകാർ സൗദിയിലെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.