headerlogo
recents

‘കായികമാണ് ലഹരി’; ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

ഇരിങ്ങത്ത് വെച്ച് നടന്ന ടൂർണമെൻ്റ് മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ ഇ.കെ. ഷിജു ഉദ്ഘാടനം ചെയ്തു.

 ‘കായികമാണ് ലഹരി’; ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു
avatar image

NDR News

10 Apr 2025 03:21 PM

മേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.

    ഇരിങ്ങത്ത് വെച്ച് നടന്ന ടൂർണമെൻ്റ് മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ ഇ.കെ. ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.

   ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, മുജീബ് കോമത്ത്, കെ.എം.സുരേഷ്,എം.കെ കുഞ്ഞമ്മത്, ബി. അശ്വിൻ, വിജീഷ് ചോതയോത്ത്, സി. നാരായണൻ, ജെ.എസ് ഹേമന്ത്, എസ്.എസ്. അതുൽകൃഷ്ണ, സേതുമാധവൻ, കെ. അരുൺ എന്നിവർ പ്രസംഗിച്ചു.

NDR News
10 Apr 2025 03:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents