അത്തോളിയിൽ ലഹരിവിരുദ്ധജാഗ്രതാ സദസും പരേഡും നടത്തി
അഡ്വ. കെ.എം സച്ചിൻ ദേവ് എം. എൽ.എ. ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി ജി വി എച്ച് എസ് എസ് 1982 എസ്.എസ്.എൽ.സി ബാച്ച് 'ക്ലാസ് മേറ്റ്സ്' 82 'മയക്കുമരുന്നാകരുത് ലഹരി ജീവിതമാകണം ലഹരി' സന്ദേശമുയർത്തി ലഹരി വിരുദ്ധ ജാഗ്രതാ സദസും പരേഡും നടത്തി. അഡ്വ. കെ.എം സച്ചിൻ ദേവ് എം. എൽ.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷതവഹിച്ചു.അത്തോളി ജിവിഎച്ച്എസ് സ്കിൻ ഡവലപ്മെന്റ് സെന്ററിന്റെ നൈപുണിക വികസന കേന്ദ്രം ബ്രോഷർ പ്രിൻസിപ്പൽ മീന, എച്ച് എം സുനു എന്നിവർക്ക് നൽകി എം.എൽ.എ പ്രകാശനം ചെയ്തു.റിട്ട.എക്സൈസ് ഓഫീസർ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. എം. ജയകൃഷ്ണൻമാസ്റ്റർ, സുനിൽ കൊളക്കാട്, കെ.പി ഷാജിപ്രസംഗിച്ചു. സെക്രട്ടറി വി.പി. ബാലകൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് കെ. ജലീൽ നന്ദിയും പറഞ്ഞു. സംഗീതശിൽപവും അരങ്ങേറി.