കാറിൽ അഭ്യാസം കാട്ടി യാത്ര ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു
കാറുകളുടെ ഡിക്കിയിലും ഡോറിലും നിന്ന് അശ്രദ്ധമായും അപകടകരമായും യാത്ര

വടകര: കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. വളയത്ത് നിന്നും ഓർക്കാട്ടേരി കാർത്തികപ്പള്ളിയിലെ വിവാഹ വീട്ടിലെത്തിയ സംഘമാണ് കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. ഇന്നലെ 3.30 ഓടെയാണ് സംഭവം. പുറമേരി തലയിൽ വച്ച് കാറുകളുടെ ഡിക്കിയിലും ഡോറിലും നിന്ന് അശ്രദ്ധമായും അപകടകരമായി മനുഷ്യ ജീവന് അപകടം വരത്തക്ക വിധത്തിൽ യാത്ര ചെയ്ത കേസ്.
സംഭവത്തിൽ കെ എൽ 18 സെഡ് 8088, കെ എൽ 18 ഡബ്ലിയു 3009 എന്നീ വാഹനങ്ങൾ എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്ന ഉദ്ധേശത്തോടെയാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.