പൂനത്ത് പാലിയേറ്റീവ് കെയർ സെന്റർ 28 ന് നാടിന് സമർപ്പിക്കും
സ്വാഗത സംഘം മീറ്റിംഗ് എംകെ അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.

പൂനത്ത് : പൂനത്ത് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ 38 ആം വാർഷികാ ഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളന ദിനത്തിൽ മുസ്ലീം റിലീഫ് കമ്മിറ്റി സ്ഥാപിക്കുന്ന പി.വി.ഇബ്രാഹിം മാസ്റ്റർ സ്മാരക പാലിയറ്റീവ് കെയർ സെന്റർ റിലീഫ് കമ്മിറ്റിയുടെ പുതിയ ഓഫീസിൽ ഏപ്രിൽ 28 ന് പാണക്കാട് സദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും.
25,26,27,28 തീയ്യതികളിലായി കുടുംബ സംഗമം,വിദ്യാർത്ഥി യുവജനസംഗമം, പ്രവാസി സംഗമം, ഉൽബാധനപ്രഭാഷണം,ലഹരി വിരുദ്ധ ക്യാപെയ്ൻ ,മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുവാൻ പരിപാടികൾ ആവിഷ്കരിച്ചു.
പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം കമ്മിറ്റിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എംകെ. അബ്ദുസ്സമദ് ഉൽഘാടനം ചെയ്തു.ടി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു. ബഷീർ മറയത്തിങ്ങൽ,ജാഫർ സ അതി, എംപി.ഹസ്സൻ കോയ മാസ്റ്റർ, മുഹമ്മദലി വാവോളി,സക്കീർ സി കെ,ഷമീർ പിവി,ഹാരീസ് കെ കെ.മജീദ് ഇ.പി,റഷീദ് റോസ് മഹൽ,എൻ.കെ.അർഷാദ്,അഷറഫ് സി.പി,ഹബീബ് എം.അസീസ്, കുമ്പോട്ട് മൻസൂർ ബാഖവി, പ്രസംഗിച്ചു.