ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ക്രൂരകൃത്യം

കേണിച്ചിറ (വയനാട്): ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (39) ആണ് കൊല്ലപ്പെട്ടത്. കൈ ഞെരമ്പ് മുറിച്ച ഭർത്താവ് ജിൻസൺ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെയായിരുന്നു സംഭവം. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് ജിൻസൺ ക്രൂരകൃത്യം ചെയ്‌തത്.
വാട്ടർ അതേറിറ്റി ജീവനക്കാരനായ ജിൻസൺ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.