കുവൈത്തിൽ നിന്ന് ബഹ് റൈനിലേക്കുള്ള യാത്രക്കിടെ കാപ്പാട് സ്വദേശി മരണപ്പെട്ടു
കാപ്പാട് സ്വദേശി ബഷീറിൻ്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) ആണ് മരണപ്പെട്ടത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യവസായിയായ കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിൻ്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) യാത്രക്കിടെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും ബിസിനസ് ആവശ്യാർത്ഥം ബഹ്റൈനിലെത്തിയതായിരുന്നു. പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആശുപത്രിയി ലെത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു.
മൃതദേഹം സൽമാനിയ ആസ്പത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നറിയുന്നു. ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു മരണം.
മാതാവ് ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ ഫസ്‌ലാൻ (ജോർജ്ജിയ) ഫായിഖ് (കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.

