ബംഗളൂരുവിൽ വീണ്ടും സദാചാര ആക്രമണം: ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും തടഞ്ഞുവെച്ച് അക്രമികൾ
ബെംഗളുരുവിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെയാണ് ആക്രമണം

ബെംഗളൂരു: ബെംഗളുരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. നഗരത്തിലെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.
ബെംഗളുരുവിൽ അർദ്ധരാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ ആഭ്യന്തരമന്ത്രി തന്നെ നിസ്സാരവൽക്കരിച്ചത് വിവാദമായതാണ്. ഇതിനിടയിലാണ് പകൽ പോലും പൊതുസ്ഥലത്ത് സ്ത്രീകൾക്ക് സദാചാരത്തിന്‍റെ പേരിലുള്ള വിചാരണ ഐടി നഗരമായ ബെംഗളുരുവിൽ നേരിടേണ്ടി വരുന്നത്.