അവധിക്കാലത്ത് മലബാറിലും മാവേലിയിലും അടക്കം 10 തീവണ്ടികളിൽ അധികം കോച്ച്
ജനശതാബ്ദി എക്സ്പ്രസിൽ എസി കോച്ചും മലബാർ, മാവേലി എക്സ്പ്രസ്സുകളിൽ സ്ലീപ്പർ കോച്ചുമാണ് അനുവദിക്കുക

കണ്ണൂർ: അവധിദിനങ്ങളിലെ തിരക്കിന്റെ പശ്ചാത്തലത്തിൽ 10 തീവണ്ടികളിൽ കോച്ചുകൾ കൂട്ടി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരംജനശതാബ്ദി (12075) വണ്ടികളിൽ ഒരു എസി ചെയർകാർ വർധിപ്പിച്ചു. ഏപ്രിൽ 18 മുതൽ 21 വരെയാണിത്. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിൽ (16604) ഏപ്രിൽ 20 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മാവേലിയിൽ (16603) 19 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ ((16629) 18 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മലബാറിൽ (16630) 17 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും.
തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിൽ (16343) 17 മുതൽ 20 വരെയും മധുര-തിരുവനന്തപുരം അമൃതയിൽ ((16344) 18 മുതൽ 21 വരെയും ഒരുസ്ലീപ്പർ കോച്ച് ഘടിപ്പിക്കും. എറണാകുളം-കാരയ്ക്കൽ എക്സ‌്പ്രസിൽ (16188) 19 മുതൽ 21 വരെയും കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിൽ (16187) 18 മുതൽ 20 വരെയും ഒരുസ്ലീപ്പർ കോച്ച് ഘടിപ്പിക്കും.