എറണാകുളത്ത് നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതി കോഴിക്കോട് പിടിയിൽ
മലപ്പുറം പൊന്നാനി സ്വദേശി വടക്കേ പുറത്ത് വീട്ടിൽ മുഹമ്മദ് ആഫി (25) നെ യാണ് പിടികൂടിയത്.
കോഴിക്കോട്: എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി വടക്കേ പുറത്ത് വീട്ടിൽ മുഹമ്മദ് ആഫി (25) നെ ആണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
2025 മാർച്ച് 6ന് എറണാകുളം ജില്ലയിലെ പച്ചാളം കരയിൽ ടോൾഗേറ്റ് റോഡരികിൽ പാർക്ക് ചെയ്ത് വെച്ചിരുന്ന പറവൂർ സ്വദേശിനിയുടെ പേരിലുള്ള എകദേശം 2,00,000 രൂപ വില വരുന്ന Royal Enfield Hunter ബുള്ളറ്റ് പ്രതി മോഷണം നടത്തുക യായിരുന്നു.
ഇന്നലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ SI സുലൈമാൻ, SCPO മാരായ നിധീഷ്, അരുൺ കുമാർ, CPO പ്രസാദ് എന്നിവർ ചേർന്ന് സൗത്ത് ബീച്ച് ഭാഗത്ത് പട്രോളിങ് നടത്തി വരവേ സംശയാസ്പദമായി കണ്ട പ്രതിയെ ചോദ്യം ചെയ്തതിൽ എറണാകുളത്ത് നിന്നും ബുള്ളറ്റ് മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് മനസ്സിലാക്കുകയായിരുന്നു. ഉടൻ പ്രതിയെ കസ്റ്റഡിയിൽ എടുക്കുക യും എറണാകുളം ടൗൺ പോലീസുമായി ബന്ധപ്പെട്ട് പ്രതിയെ കൈമാറുകയും ചെയ്തു.

