headerlogo
recents

നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും

ഷൈനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം ചെയ്യൽ.

 നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും
avatar image

NDR News

19 Apr 2025 08:05 AM

   കൊച്ചി :ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽനിന്നിറങ്ങി ഓടിയ നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. നോർത്ത് പോലിസ് സ്റ്റേഷനിൽ എത്തുക വൈകിട്ട് 3 മണിക്ക്. ഷൈനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം ചെയ്യൽ. വിൻസിയുടെ വെളിപ്പെടുത്തലിലും പോലീസ് പ്രാഥമിക വിവരങ്ങൾ തേടിയേക്കും.

 ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയി ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തി ലാണ് നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചിരുന്നു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.

    അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിൻസിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷൈൻ ടോം ചാക്കോയ്ക്കെതിരെ അമ്മ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും. സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനിൽ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാർശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.

    ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നതും ഫിലിം ചേംമ്പറിന്റെ ആലോചനയിലുണ്ട്. അതിനിടെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടി കർശനമാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം.

NDR News
19 Apr 2025 08:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents