headerlogo
recents

പാലക്കാട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം: ആറ് പേര്‍ക്ക് പരിക്ക്

വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുക യായിരുന്നു.

 പാലക്കാട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം: ആറ് പേര്‍ക്ക് പരിക്ക്
avatar image

NDR News

19 Apr 2025 08:26 AM

  പാലക്കാട്‌ :പാലക്കാട് ക്ഷേത്രോ ത്സവത്തിലെ വെടിക്കെട്ടിനിടെ യുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവ ത്തിനിടെയാണ് അപകടമുണ്ടാ യത്.രാത്രി 9.45ഓടെയാണ് അപകടം.

   വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുക യായിരുന്നു. വെടിപ്പുരയുടെ ഓട് പൊട്ടിത്തെറിച്ചാണ് ആറു പേര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം.

    പരിക്കേറ്റവരെ ആശുപത്രി യിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ഉത്സവ കമ്മറ്റിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

NDR News
19 Apr 2025 08:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents