headerlogo
recents

സോഷ്യൽ മീഡിയ റീൽസ് വിവാദം: മേപ്പയ്യൂർ സ്വദേശിയായ കോളജ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു

വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

 സോഷ്യൽ മീഡിയ റീൽസ് വിവാദം: മേപ്പയ്യൂർ സ്വദേശിയായ കോളജ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു
avatar image

NDR News

19 Apr 2025 07:41 AM

പേരാമ്പ്ര: സഹപാഠിക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തിൽ നിന്നും കുറ്റ്യാടി ഐഡിയൽ കോളേജ് വിദ്യാർത്ഥിനിക്ക് മർദനമേറ്റതായി പരാതി. മേപ്പയൂർ സ്വദേശി കുളമുള്ളതിൽ സയൻ ബഷീർ (20)ആൺ മർദനമേറ്റത്. നാല് മാസം മുമ്പ് സയൻ ബഷീറിൻ്റെ സഹപാഠിക്കൊപ്പമുള്ള റീൽ ഇൻ്റർനെറ്റിൽ വിലക്കിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആവശ്യം ഉന്നയിച്ചതോടെ വീഡിയോ നീക്കം ചെയ്ത‌തായും സയാൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം കോളേജിൽ വച്ച് ജാസിം എന്ന വിദ്യാർത്ഥി കോളേജ് കാന്റീനിന് സമീപം സയാനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. തന്റെ മുഖത്ത് പരിക്കേറ്റതായി സയാൻ വ്യക്തമാക്കി.

    മൂക്കിനും പല്ലിനുമുൾപ്പെടെ പരിക്കുകളോടെ സയാനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയാന്റെ പരാതിയിൽ പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

 

NDR News
19 Apr 2025 07:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents