headerlogo
recents

സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ

നടന്മാർക്കായി ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും നടൻ‌ മൊഴി നൽകി.

 സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ
avatar image

NDR News

20 Apr 2025 01:18 PM

  എറണാകുളം :സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപക മെന്ന് ഷൈൻ ടോം ചാക്കോ. പല നടൻമാരും ലഹരി ഉപയോഗി ക്കുന്നുണ്ട്. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈൻ ടോം ചാക്കോ യുടെ മൊഴി. നടന്മാർക്കായി ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും നടൻ‌ മൊഴി നൽകിയിട്ടുണ്ട്. പലരുടെയും പേരുകൾ തനിക്ക് അറിയാമെന്നും ഷൈൻ മൊഴി നൽകി.

  ആലപ്പുഴയിൽ അറസ്റ്റിലായ തസ്ലീമ എത്തിയത് നടന് ലഹരി കൈമാറാൻ എന്നും ഷൈൻ‌ ടോം ചാക്കോയുടെ മൊഴി. സിനിമാ കുടുംബത്തിൽ നിന്നുള്ള നടൻ ലഹരി ഉപയോഗിക്കുന്നുണ്ട്. അതേസമയം ‌ആലപ്പുഴ കഞ്ചാവ് കേസിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസ് തീരുമാനം. എക്സൈസിൽ നിന്ന് വിവരം തേടും. ഷൈൻ ടോം ചാക്കോയുടെ പങ്ക് കണ്ടെത്താനാണ് വിവരങ്ങൾ തേടുന്നത്.

   നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനും പൊലീസ് ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഷൈനോട്‌ കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.

NDR News
20 Apr 2025 01:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents