headerlogo
recents

വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കല്ലാച്ചി വളയം റോഡിലായിരുന്നു സംഭവം

 വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി
avatar image

NDR News

20 Apr 2025 08:25 PM

വടകര: കല്ലാച്ചി - വളയം റോഡിൽ വിഷ്‌ണുമംഗലം പാലത്തിന് സമീപം വിവാഹസംഘങ്ങൾ തമ്മിൽ വാക്കേറ്റം. രണ്ട് വിവാഹ സംഘങ്ങളുടെ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. ഇന്ന് വൈകുന്നേരം 3 മണിക്ക് ആണ് സംഭവം. നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം.വളയം ഭാഗത്ത് നിന്നും കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ജീപ്പ് ചെക്യാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘര്ഷത്തിലേക്ക് എത്തിയത് ലഭിക്കുന്ന വിവരം.

    ജീപ്പിൽ ഉണ്ടായിരുന്ന ആറ് പേർ അടങ്ങുന്ന സംഘം കാർ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നു, കാറിന്റെ ഗ്ലാസ് ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്‌തതായി പരാതി. പരിക്കേറ്റവർ നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിന് പിന്നാലെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വളയം പോലീസ് സ്ഥലത്തെത്തിയാണ് രണ്ട് വിവാഹ സംഘങ്ങളെയും സ്ഥലത്ത് നിന്നും മാറ്റിയത്.

 

NDR News
20 Apr 2025 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents