മുക്കത്ത് ലോറിയിൽ നിന്ന് മരത്തടി ദേഹത്ത് വീണ് യുവാവ് മരിച്ചു
മുക്കം മാമ്പറ്റയിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം

ഓമശ്ശേരി: മുക്കത്ത് ലോറിയിൽ നിന്ന് മരത്തടി ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ മുനീർ (43) ആണ് മരിച്ചത്. മുക്കം മാമ്പറ്റയിൽ ശനിയാഴ്‌ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. മരം ഇറക്കാൻ ശ്രമിക്കുന്നതിനിടെ മരത്തടി മുനീറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെതന്നെ കൂടെയുണ്ടായിരുന്ന മുനീറിൻ്റെ സഹോദര പുത്രനും മരത്തിൻ്റെ ഉടമയും മിൽ ജീവക്കാരനും കൂടി മുക്കം കെഎംസിറ്റി ഹോസ്പ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓമശ്ശേരി ചാലിൽ പരേതനായ മമ്മുവിൻ്റെ മകനാണ്. ഉമ്മ: ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട- കൂടത്തായി). മക്കൾ: മുഹമ്മദ് റയ്യാൻ, ആയിഷാ മുഹ സിൻ, മുഹമ്മദ് അമൻ. സഹോദരങ്ങൾ: ബഷീർ ഓമശ്ശേരി, അസീസ് മുടൂർ, ഫാത്തിമ പൂളപ്പൊയിൽ, കദീജ പൂളപ്പൊയിൽ, സഫിയ തിരുവമ്പാടി, സക്കീന ഈങ്ങാപ്പുഴ, മൈമൂന കുന്ദമംഗലം.