നന്തി മേൽപാലത്തിനു മുകളിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
വടകര തിരുവള്ളൂർ തെയ്യംവാടിക്കണ്ടി ഹൌസിൽ ആകാശ് (21) ആണ് മരിച്ചത്.

നന്തി: നന്തി മേൽപാലത്തിനു മുകളിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര തിരുവള്ളൂർ തെയ്യംവാടിക്കണ്ടി ഹൌസിൽ ആകാശ് (21) ആണ് മരിച്ചത്.
രാത്രി 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. പവിത്രൻ്റെ മകനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലാണുള്ളത്. ബന്ധുക്കൾ എത്തിയാൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.