headerlogo
recents

കോട്ടൂരിൽ യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി

മൂലാട് അംഗൻവാടിക്ക് സമീപം പാറക്കണ്ടി സ ജീവന്റെ ഭാര്യ ലിജി സജിയാണ് വീടിനു പുറത്തായത്

 കോട്ടൂരിൽ യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി
avatar image

NDR News

26 Apr 2025 02:51 PM

പേരാമ്പ്ര :യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ മൂലാട് അംഗൻവാടിക്ക് സമീപം പാറക്കണ്ടി സ ജീവന്റെ ഭാര്യ ലിജി സജിയാണ് (49) രണ്ട് ദിവസമായി വീടിനു പുറത്തായത്. കഴിഞ്ഞ ദിവസം ഗേറ്റിനു പുറത്തായിരുന്നെങ്കിലും അടുത്ത ദിവസം പോലീസി ൻറെ സാന്നിധ്യത്തിൽ ലിജി ഗേറ്റിൻ്റെ പൂട്ടു പൊളിച്ച് വീടിന്റെ വരാന്തയിൽ എത്തിയിട്ടുണ്ട്. ഹൃദ്രോഗിയായ ലിജി രണ്ട് ദിവസമായി ഭക്ഷണം പോലും കൃത്യമായി കഴിക്കാത്ത അവസ്ഥയിലാണ്. 28 വർഷം മുമ്പായിരുന്നു സജീവന്റെയും ലിജിയുടെയും വിവാഹം നടന്നത്. നാടുവിട്ട് പഞ്ചാബിൽ എത്തിയ സജീവനെ പരിചയപ്പെട്ട ലിജി പിന്നീട് സജീവനെ വിവാഹം ചെയ്യുകയായിരുന്നു. ലിജിയുടെ സഹായത്തോടെ അന്ന് സജീവന് അവിടെയുള്ള ആക്രി കടയിൽ ജോലിയും കിട്ടി. എന്നാൽ പിന്നീട് സജീവൻ ലിജിയുടെ ആളുകളുടെ സഹായത്തോടെ അമേരിക്കയിൽ എത്തിയിരുന്നു.

      അവിടെ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അമേരിക്കയിൽ നിന്നും സജി വൻ നാട്ടിലെത്തിയാൽ പഞ്ചാബിൽ എ ത്തി ലിജിയെയും കൂട്ടി നാട്ടിൽ എത്തുക പതിവായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവതിയുമായി ഉണ്ടായ അടുപ്പം ലിജി അറിഞ്ഞതോടെ പ്രശ്‌നമാകുകയായിരുന്നു. 19ന് വീട്ടിൽ കയറി താമസിക്കാൻ കോടതി ഉത്തരവ് ഇറക്കിയതിന് ശേഷം സജീവൻ വീടും സ്ഥലവും സഹോദരൻ ബിജുവിന്റെ പേരിലേക്ക് മാറ്റുകയായി. നാട്ടിലെത്തിയ സജീവനും സുഹൃത്തായ യുവതി ഷായാഷേയും ഇപ്പോൾ തറവാട് വീട്ടിൽ അനിയനോടൊപ്പമാണ് താമസമെന്നും ലിജി പറഞ്ഞു. 25 വയസ്സുള്ള മകളും താനും താമസിക്കാൻ വീടില്ലാതെ പ്രയാസത്തിൽ ആണെന്ന് കാണിച്ചാണ് ലിജി ഇപ്പോൾ കോടതിയെ സമീപിച്ചത്. കോടതി ഇവർക്ക് വീട്ടിൽ കയറി താമസിക്കാൻ സൗകര്യം ഒരുക്കാൻ പേരാമ്പ്ര പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതു വരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പൊലീസ് സജീവൻ്റെ വീട്ടിൽ എത്തി വീട് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സജീവനും കുടുംബവും ഇവർക്ക് വീട് തുറന്നു കൊടുക്കാൻ തയാറായിട്ടില്ല. ജോർജിയയിൽ എം.ബി.ബി.എ സിന് പഠിക്കുന്ന മക്കളും നാട്ടിൽ എത്തിയാൽ ആകെ പ്രയാസത്തിലാകുമെന്നാണ് ലിജി പറയുന്നത്.

 

 

 

NDR News
26 Apr 2025 02:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents