മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
രണ്ടുദിവസത്തിനുള്ളിൽ തലസ്ഥാനത്ത് എട്ടാമത്തെ ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ ബോംബ് ഭീഷണി. രാജ്ഭവനും ക്ലിഫ് ഹൗസിനും നേരെയും ഭീഷണിയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് ഇ-മെയിൽ സന്ദേശം. മദ്രാസ് ടൈഗേഴ്സ്- റസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിലാണ് സിറ്റി ട്രാഫിക് കൺട്രോളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് എത്താനിരിക്കെയാണ് തലസ്ഥാനത്ത് നിരന്തരം ബോംബ് ഭീഷണി എത്തുന്നത്.
സ്ഥലത്ത് ബോംബ് സ്വകാഡ് പരിശോധന നടത്തുന്നു. രണ്ടുദിവസത്തിനുള്ളിൽ തലസ്ഥാനത്ത് എട്ടാമത്തെ ബോംബ് ഭീഷണിയാണിത്. മുഖ്യമന്ത്രിയുടെ വീടിനും ഭീഷണിയുള്ളതായി റിപ്പോർട്ട്. കമ്മീഷണർക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന് പുറമെ രാജ് ഭവനിലും ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. ഇ-മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.