റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി
പരിശോധന സമയത്ത് ഫ്ലാറ്റിൽ ഒമ്പത് പേരടങ്ങുന്ന സംഘം, ഡാൻസാഫ് സംഘം എത്തിയത് രഹസ്യവിവരത്തെ തുടർന്ന്.

കൊച്ചി: റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വേടൻ്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടിയത്.വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ ഫ്ലാറ്റിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവാണ് കണ്ടെടുത്ത ത്തത്.
സംഭവസമയം വേടനെ കൂടാതെ ഒൻപത് പേർ കൂടി ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയാണ് വേടനും സംഘവും ഫ്ലാറ്റിൽ എത്തിയത് എന്നാണ് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ പറയുന്നത്.ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ റാപ്പര്‍ വേടന്‍ പറഞ്ഞിരുന്നു.
ഇന്നലെയാണ് സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.തൃശൂർ സ്വദേശിയായ വേടൻ്റെ യഥാർത്ഥ പേര് ഹിരൺദാസ് മുരളി എന്നാണ്. 2020- ൽ പുറത്തിറങ്ങിയ voice of voiceless എന്ന ആൽബത്തിലൂടെ യാണ് വേടൻ ശ്രദ്ധേയനാവുന്നത്. 2024 ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കുതന്ത്രം എന്ന പാട്ടിലൂടെ വലിയ തരംഗമാണ് വേടനുണ്ടാക്കിയത്.