കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ 35 ാം ജില്ലാ സമ്മേളനം വടകരയിൽ നടന്നു
വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിജുള കെ.കെ യോഗം ഉദ്ഘാടനം ചെയ്തു.

വടകര:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ 35 ാം ജില്ലാ സമ്മേളനം വടകരയിൽ നടന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കമ്മറ്റി യോഗം വടകര ജില്ലാ പോലീസ് ഓഫീസിനടുത്ത ഹാളിൽ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിജുള കെ കെ ഉദ്ഘാടനം നിർവഹിച്ചു
ജില്ലാ പ്രസിഡണ്ട് എം.ആർ ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ പി എ ജില്ലാ പ്രസിഡണ്ട് സുനിൽ വി പി ആശംസ അർപ്പിച്ച ചടങ്ങിൽ ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ രാജേഷ് കെ സ്വാഗതവും ശ്രീജിത്ത് കെ നന്ദിയും പറയുകയുണ്ടായി. പ്രശാന്ത് പി വി അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
തുടർന്ന് ജില്ലാ സെക്രട്ടറി മുഹമ്മദ് പി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഗഫൂർ സി വരവു ചെലവ് കണക്കും പ്രശാന്ത് പി വി പ്രമേയങ്ങളും അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.