കർണാടകയിൽ വില്യാപ്പള്ളി സ്വദേശിയായ മലയാളി വിദ്യാർത്ഥിയെ കാണാതായി
കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്

കോഴിക്കോട്: കർണാടകയിലെ ബൽഗാവിയിൽ എംബിബിഎസ് വിദ്യാർഥിയായ യുവാവിനെ കാണാതായതായി പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി കൊച്ചിയാമ്പള്ളി ശശിയുടെ മകൻ അലൻ കൃഷ്ണ(20)യെയാണ് കാണാതായത്. ബൽഗാവിയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുമാണ് അലനെ കാണാതായതെന്നാണ് വിവരം.
ബെൽഗാവി പോലീസ് സ്‌റ്റേഷനിൽ പിതാവ് പരാതി നൽകിയതിനെ തുടർന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. അലനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. പിതാവ്: 9480290450, ബെൽഗാവി മെഡിക്കൽ കോളേജ്: 9448266972.