headerlogo
recents

പൂനത്ത് പുലിയിറങ്ങി ? പരിഭ്രാന്തരായി നാട്ടുകാർ

പുലിയിറങ്ങിയെന്ന വാർത്ത കാട്ടു തീ കണക്കെ പരന്നു

 പൂനത്ത് പുലിയിറങ്ങി ? പരിഭ്രാന്തരായി നാട്ടുകാർ
avatar image

NDR News

03 May 2025 11:51 PM

പൂനത്ത്: അവിടനല്ലൂർ പുതിയോട്ടുമുക്കിൽ പുലിയെ കണ്ടെന്ന വാർത്ത നാട്ടുകാരിൽ ആശങ്കപരത്തി. ഇന്ന് രാത്രി 7 മണിയോടെയാണ് പുതിയോട്ടു മുക്കിലുള്ള ഇരവട്ട് പോയിൽ സലാമിന്റെ മകൻ പുലിയെ കണ്ടതായ വാർത്ത പരന്നത്. ഇതിനിടെ മതിലിനടുത്തേക്ക് സാമാന്യം വലിപ്പമുള്ള പുലിയാണെന്ന് തോന്നിക്കുന്ന ജീവി തൊട്ടടുത്ത കനാലിൽ നിന്നും ചാടിക്കയറിയത് വീട്ടുകാരനായ ഗഫൂറിന്റ് ശ്രദ്ധയിൽ പെട്ട വാർത്തയും പ്രചരിച്ചതോടെ ഒരു ദേശം മുഴുവൻ പരിഭ്രാന്തിയിലായി. ഗഫൂർ ഒച്ചവെച്ചതോടെ കടകളിൽ നിന്നും ഓടിക്കൂടിയ ആളുകൾ എത്തിയപ്പോഴേക്കും ജീവി ഓടിമറിഞ്ഞിരുന്നു. 

               പുലിയിറങ്ങിയെന്ന വാർത്ത കാട്ടു തീ കണക്കെ പരന്നതോടെ നാട്ടുകാർ പലയിടത്തും തടിച്ചു കൂടി. പിന്നീട് വീട്ടിലെ സി .സി .ടി .വി .പരിശോധിച്ചപ്പോൾ ലഭിച്ച, സാമാന്യം വലിപ്പമുള്ള ജീവി നടന്നകലുന്ന ദൃശ്യം സോഷ്യൽ മീഡിയകളിലൂടെ കണ്ടതോടെ ധാരാളം ആളുകൾ സ്ഥലത്തെത്താൻ തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ദൃശ്യവും കാൽ പാടുകളും പരിശോധിച്ച് സാമാന്യം വലിപ്പമുള്ള കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാരുടെ ആശങ്കഅകന്നത് 

   

.

 

NDR News
03 May 2025 11:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents