headerlogo
recents

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപ്പെട്ട അമൽ കെ. ജോമോനായുള്ള (19) തിരച്ചിൽ തുടരുകയാണ്.

 മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി
avatar image

NDR News

04 May 2025 06:58 PM

    പാലാ : ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട അമൽ കെ. ജോമോനായുള്ള (19) തിരച്ചിൽ തുടരുകയാണ്.

  ഭരണങ്ങാനം വിലങ്ങുപാറയി ലാണ് ഇന്നലെ വൈകീട്ട് വിദ്യാർഥി കളെ പുഴയിൽ കാണാതായത്. ഇന്നലെ മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് കടവിന് 200 മീറ്റര്‍ മാത്രം മാറി അമ്പലക്കടവിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

    ഇന്ന് രാവിലെ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടത്തുന്നത്. ഡാമിന്റെ ഷട്ടർ തുറന്നതിനാൽ മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ആൽബിൻ ജോസഫിന്റെ  മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

NDR News
04 May 2025 06:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents