കോഴിക്കോട് അടുത്ത ദിവസങ്ങളിൽ നടന്ന പിടിച്ചുപറിക്കേസുകളിലെ പ്രതികളെ പിടികൂടി
വാഹനവും കത്തിയും പിടിച്ചുപറിച്ച മൊബൈൽ ഫോണുമടക്കം ഇവരിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് എടുത്ത ദിവസങ്ങളിലായി നടന്ന പിടിച്ചുപറി സംഘത്തിലെ മുഴുവൻ പ്രതികളെയും കസബ പോലീസും സംഘം അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ് ടി. കെ യുടെ ഉടമസ്ഥതയിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കായലം സ്വദേശി രാജു(25) ചക്കും കടവ് സ്വദേശി ഫാസിൽ(25)ചേളന്നൂർ സ്വദേശി സായൂജ്(21) കുതിരവട്ടം സ്വദേശി പ്രവീൺ(22)കായലം സ്വദേശി വിജേഷ്(20) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.കഴിഞ്ഞമാസം 27, 28 തീയതികളിലും ഈ മാസം ഒന്നാം തീയതിയും തനിച്ച് സഞ്ചരിക്കുന്ന രാത്രി യാത്രക്കാരെ കണ്ടെത്തി ബൈക്കിൽ എത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്നു പ്രധാനിയായ ആനമാട് സ്വദേശി ഷംസീർ ആ കസബ പോലീസ് നേരത്തെ അറസ്റ്റിലായിരുന്നു.
പരാതികൾ പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തി, നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവരെ അറസറ്റ് ചെയ്‌തു .ഇവർ സഞ്ചരിച്ച വാഹനവും കത്തിയും പിടിച്ചുപറിച്ച മൊബൈൽ ഫോണും അടക്കം പോലീസ് ഇവരിൽ നിന്ന് കണ്ടെത്തി.