താമരശ്ശേരി ചുരത്തിൽ ബസ് കേടായി ഗതാഗത തടസ്സം
ചുരം വ്യൂ പോയന്റില്‍ നിന്ന് ഒരാള്‍ 30 അടി താഴ്ചയിലേക്ക് വീണ് അപകടം

താമരശ്ശേരി:ചുരം ആറാം വളവിൽ സ്കൈലൈറ്റ് ബസ് കേടായി രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ വൺ സൈഡ് ആയിട്ടാണ് കടന്നു പോകുന്നത് . രണ്ടാം വളവ് മുതൽ മുകളിലേക്ക് ആറാം വളവ് വരെ വാഹനനിരയുണ്ട്.
അതേസമയം ചുരം വ്യൂ പോയന്റില്‍ നിന്ന് ഒരാള്‍ താഴേക്ക് വീണ് അപകടമുണ്ടായി. മുപ്പതടി താഴ്ചയിലേക്ക് വീണ ആളെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി വെെത്തിരി താലൂക്ക്, ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വെെത്തിരി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.