അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മകനെ റവന്യൂ വകുപ്പ് വീട്ടിൽ നിന്നും പുറത്താക്കി
തൃക്കുളം അമ്പലപ്പടി സ്വദേശി 78 കാരി രാധയെയാണ് ഏക മകൻ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നത്
തൃക്കുളം: അമ്പലപ്പടിയിലെ അമ്മയുടെ സ്‌ഥലത്ത് മകൻ സുരേഷ് കുമാർ പണിത വീട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് അമ്മക്ക് നൽകി. തൃക്കുളം അമ്പലപ്പടി സ്വദേശി 78 കാരി രാധയെയാണ് ഏക മകൻ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നത്. തുടർന്ന് രാധ ആർ.ഡി.ഓയെ സമീപിച്ചു. 2021-ൽ ആർ.ഡി.ഒ അമ്മക്ക് അനുകൂലമായി അമ്പലപ്പടിയിലെ വീട്ടിൽ താമസിക്കാൻ ഉത്തരവിറക്കി. ഇത് മകൻ ചോദ്യം ചെയ്ത് ജില്ലാ കലക്ടറെ സമീപിച്ചു.
2023-ൽ ജില്ലാ കലക്ടറുടെ ഉത്തരവും അമ്മക്ക് അനുകൂലമായുണ്ടായി. തുടർന്ന് മകൻ ഹൈക്കോടതിയെ സമീപിച്ചു. 2025-ൽ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധിച്ചു.ഇതോടെ കഴിഞ്ഞ മാസം 28-ന് തിരൂരങ്ങാടി തഹസിൽദാർ പി. സാദിഖിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അമ്മക്ക് വീട് ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

