നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.

കൊല്ലം :നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാ ക്കിയതിനാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.താൻ കുറ്റം ചെയ്തിട്ടില്ലെന്നും മേക്കപ്പ് മാനെ മർദ്ദിച്ചതിനെ തുടർന്ന് പ്രതികരി ക്കുകയായിരുന്നു എന്നും വിനായകൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. വിനായകൻ പോലീസ് സ്റ്റേഷനിലും ബഹളം തുടർന്നു. എപ്പോഴും വിവാദങ്ങളിൽ ചെന്ന് ചാടുന്ന ആളാണ് നടൻ വിനായകൻ. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അയല്‍വാസിയെ അസഭ്യം പറയുകയും ചെയ്ത നടൻ കുറച്ചു നാളുകൾക്ക് മുൻപാണ് വിവാദ ത്തിൽ ആയത്.
ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍ വസ്ത്രം അഴിച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്ന തിന്റെയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്.