headerlogo
recents

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തുകൾക്ക് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

3,26,433 തൊഴിൽ ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം

 പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തുകൾക്ക് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം
avatar image

NDR News

08 May 2025 09:10 PM

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർതനം നടത്തിയ ഗ്രാമ പഞ്ചായത്തുകൾക്കുള്ള പുരസ്കാരം നൽകി. 3,26,433 തൊഴിൽദിനം സൃഷ്ടിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം നേടി 2091 പേർക്ക് 100 തൊഴിൽ ദിനം നൽകി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ജില്ലയിൽ 2-ാം സ്ഥാനം നേടി. 3, 16, 126 തൊഴിൽ ദിനങ്ങൾ നൽകി ജില്ലയിൽ 2-ാം സ്ഥാനവും നേടി. ജില്ലയിൽ മഹാത്മാ പുരസ്കാരം 2-ാം സ്ഥാനവും സുഭിക്ഷ കേരളം പദ്ധതിയിൽ മികച്ച പ്രവർതനം (1746 കംബോസ്റ്റ് പിറ്റും 174 സോക്പിറ്റുകളും നിർമിച്ച്) നടത്തിയ കായണ്ണ ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ 100% കൂലി വിതരണം കൈവരിച്ച നൊച്ചാട് പഞ്ചായത്ത് 2024-25 വർഷത്തിൽ ലേബർ ബഡ്ജറ്റിൽ അധികം തൊഴിൽ ദിനങ്ങൾ നൽകിയ 105 .3% ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 24-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കുടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ നൽകിയ കൂത്താളി ഗ്രാമ പഞ്ചായത്ത് എന്നിവരെയും സംസ്ഥാനത്തെ ഏറ്റവും മികച്ച വനിതാ-ശിശു വികസന ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കെ.ദീപയേയും ചടങ്ങിൽ ആദരിച്ചു.

       ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉൽഘാടനം ചെയ്തു ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.കെ.പാത്തുമ്മ അന്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റുമാരായ വി.കെ പ്രമോദ്, ശാരദ പട്ടേരികണ്ടി, സി.കെ. ശശി, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡൻ്റുമാരായ വി.എം. അനുപ് കുമാർ,ആദിരാ നിബ്രാസ് , ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സജീവൻ, പി.കെ -രജിത,ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷറഫ്, ഗിരിജ ശശി, പ്രഭാശങ്കർ ,ലിസി കെ. കെ വഹീദ പാറേമൽ, കെ. കെ വിനോദൻ, അജിത കെ.കെ എന്നിവർ ആശംസകൾ നേർന്നു. BDO ഇൻചാർജ് സുജീഷ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസസമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് കേരളോൽസവത്തിൽ സംസ്ഥാന തലത്തിൽ 100, 200 മീറ്റർ ഓട്ട മൽസരത്തിൽ 3-ാം സ്ഥാനം നേടിയ ദേവനന്ദയെ ആദരിച്ചു. കേരളോൽസവത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാംസ്ഥാന നേടിയ ചെറുവണ്ണൂർ രണ്ടാം സ്ഥാനം നേടിയ പേരാമ്പ്ര ഗ്രാമ പഞ്ചായത്തുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.

 

NDR News
08 May 2025 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents