താമരശേരി ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവെച്ചു
നേരത്തെ ഈ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു.

താമരശേരി : ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവെച്ചു. നേരത്തെ ഈ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായി രുന്നു.
ഈ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേര്‍ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും.
ഏറ്റവും കൂടുതല്‍ A+ നേടിയ ജില്ല മലപ്പുറം. 4115 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി. കഴിഞ്ഞ വര്‍ഷം 4934 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.