വടകരയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ഇന്ന് പുലർച്ചെ നാദാപുരം റോഡ് റെയിൽവേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്

കോഴിക്കോട്: വടകരയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 45 വയസ്സ് തോന്നിക്കുന്നുണ്ട് ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി ഒന്നോടെ നാദാപുരം റോഡ് റെയിൽ വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോട് കൂടിയ ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്. വലത് കൺപുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. എന്തെങ്കിലും വിവരം അറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 9946664609 (സബ്ബ് ഇൻസ്പെക്ടർ, വടകര)0496 2524206 (വടകര പോലീസ് സ്റ്റേഷൻ)